ഡബ്ലിൻ: ഐറിഷ് ടാക്സി വിപണിയിൽ ഫിക്സ്ഡ് ഫെയർ സംവിധാനം തുടരും. നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഊബർ ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോഴാണ് ഫിക്സ്ഡ് ഫെയർ നൽകേണ്ടതായി വരിക.
പുതിയ കരട് ചട്ടങ്ങളിൽ ഫിക്സ്ഡ് ഫെയർ നിരോധിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തതയുമായി എൻടിഎ രംഗത്ത് എത്തിയത്. നിലവിൽ ടാക്സി മീറ്ററിൽ ഈടാക്കാവുന്ന പരമാവധി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ബുക്കിംഗ് വേളയിൽ അതിൽ താഴെയുള്ള തുക ഫിക്സ്ഡ് ഫെയറായി നൽകാൻ സാധിക്കും.
Discussion about this post

