ഡബ്ലിൻ: ഡബ്ലിനിലെ പാർക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. ഡബ്ലിൻ 12 ലെ കിമ്മേജിലെ റാവൻസ്ഡെയ്ൽ പാർക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
20 വയസ്സ് തോന്നിയ്ക്കുന്ന സ്ത്രീയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച സ്ഥലത്ത് ഇതിനോടകം തന്നെ സാങ്കേതിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച രാത്രി 8.30 നും 2026 ഓഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ 8.30 നും ഇടയിൽ ഡബ്ലിൻ 12 ലെ റാവൻസ്ഡെയ്ൽ പാർക്ക്, കിമ്മേജ് റോഡ് ലോവർ എന്നിവിടങ്ങളിൽ ഉണ്ടായിരുന്നതും ക്യാമറ ദൃശ്യങ്ങൾ കൈവശമുള്ളവരും പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.

