ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ഫിറ്റ്സ്വില്യം ഹോട്ടൽ വിൽപ്പനയ്ക്ക്. സിബിആർഇ ഹോട്ടൽസ് ഇക്കാര്യം സ്ഥിരീകരിച്ചു. 32 മില്യൺ പൗണ്ടാണ് പ്രാരംഭ വില. 2009 ൽ തുറന്ന ദി ഫിറ്റ്സ്വില്യം ഹോട്ടലിൽ 146 കിടപ്പുമുറികളാണുള്ളത്. ഇതിന് പുറമേ സ്യൂട്ടുകളുമുണ്ട്. രണ്ട് കിടപ്പുമുറികളുള്ള ഒരു സ്വകാര്യ സ്യൂട്ടും ഒരു ആഡംബര പെന്റ്ഹൗസ് സ്യൂട്ടും, ഒരു ബാറും റെസ്റ്റോറന്റും ഹോട്ടലിൽ ഉൾപ്പെടുന്നു. അതേസമയം ഉടമകൾ എന്തുകൊണ്ടാണ് ഹോട്ടൽ വിൽക്കുന്നത് എന്നകാര്യത്തിൽ വ്യക്തതയില്ല.
ടൂറിസം നോർതേൺ അയർലൻഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വടക്കൻ അയർലൻഡിലെ അഞ്ച് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒന്നാണ് ഇത്. ധാരാളം പേർ ഇവിടേയ്ക്ക് എത്താറുണ്ട്. ടൂറിസം രംഗത്തെ വരുമാനത്തിൽ നിർണായ പങ്കാണ് ഈ ഹോട്ടൽ വഹിക്കുന്നത്. ജൂണിൽ ഹോട്ടലിന്റെ വിപുലീകരണത്തിനായി അനുമതി ലഭിച്ചിരുന്നു.

