ബെൽഫാസ്റ്റ്: അതിർത്തികടന്നുള്ള ദൗത്യത്തിന്റെ ഭാഗമായി ഗാർഡ ഷിക്കോണയും വടക്കൻ അയർലൻഡ് പോലീസും പിടിച്ചെടുത്തത് വ്യാജ ആയുധങ്ങളും കഞ്ചാവും. സംഭവങ്ങളിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു നിർണായക ദൗത്യം.
22 വ്യാജ റൈഫിളുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതിന് പുറമേ മില്യണുകൾ വില മതിയ്ക്കുന്ന കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. പോലീസിനൊപ്പം ദൗത്യത്തിൽ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും ഓർഗനൈസ്ഡ് ക്രൈം യൂണിറ്റും, റെവന്യൂ ഉദ്യോഗസ്ഥരും പങ്കുചേർന്നിരുന്നു. അറസ്റ്റിലായ ഇരുവരും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
Discussion about this post

