ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയും ഇടിമിന്നലും. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം മുന്നറിയിപ്പുകൾ നിലവിൽ വരും. കാർലോ, കോർക്ക്, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്.
നാളെ രാവിലെ വരെ മുന്നറിയിപ്പുകൾ തുടരും. അതിശക്തമായ മഴയാണ് കൗണ്ടികളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രാദേശികമായി വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണമാകും. ശക്തമായ മഴ കാഴ്ച മറയ്ക്കാൻ കാരണമാകും. അതിനാൽ വാഹന യാത്രികർ പ്രത്യേകം ജാഗ്രത പാലിക്കണം. കെറി, ക്ലെയർ, ലിമെറിക്ക് എന്നിവിടങ്ങളിൽ പ്രത്യേക ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

