ഡബ്ലിൻ: അയർലൻഡിലെ മുൻ റഷ്യൻ അംബാസിഡർ മാക്സിം പെഷ്കോവ് അന്തരിച്ചു. 76 വയസ്സായിരുന്നു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2012 മുതൽ 2017 വരെ ആയിരുന്നു അദ്ദേഹം അംബാസിഡറായി സേവനമനുഷ്ഠിച്ചത്.
അയർലൻഡിലെ സേവനത്തിന് പിന്നാലെ ആയിരുന്നു വിരമിക്കൽ. അദ്ദേഹത്തിന് പിന്നാലെ യൂറി ഫിലാറ്റോവ് ആയിരുന്നു ചുമതലയേറ്റത്. 2014ൽ ക്രിമിയ പിടിച്ചടക്കിയ സമയത്തായിരുന്നു മാക്സിം പെഷ്കോവ് അയർലൻഡിലെ അംബാസിഡറായി ചുമതല വഹിച്ചിരുന്നത്. ഈ വേളയിൽ അന്നത്തെ വിദേശകാര്യമന്ത്രി എമോൺ ഗിൽമോർ നിരവധി തവണ അദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു.
Discussion about this post

