ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടം. 40 വയസ്സ് പ്രായമുള്ള വ്യക്തിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് 40 കാരനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാത്രി 11.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. ആർ352 ലായിരുന്നു അപകടം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്നു 40 കാരൻ. ഇതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഗാർഡ ഫോറൻസിക് കൊളിഷൻ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
Discussion about this post

