തിരുവനന്തപുരം: ഇഡി ആക്രമണ കേസിലെ പ്രതി ഐ പി ബിനു മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ . ഭരണമാറ്റത്തെക്കുറിച്ച് അറിയാത്ത ചില ഉദ്യോഗസ്ഥർ ഇപ്പോഴും പോലീസ് വകുപ്പിലുണ്ടെന്നും , സംഭവത്തിൽ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെ മുരളീധരൻ പറഞ്ഞു .
മുൻ സർക്കാരിന്റെ കാലത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച അതേ ഉദ്യോഗസ്ഥനാണ് പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയത് . ആ ഉദ്യോഗസ്ഥന്റെ പേര് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്നും ആഭ്യന്തര വകുപ്പ് ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട സിഎംആർഎൽ-എക്സലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതികരിക്കാൻ മുരളീധരൻ വിസമ്മതിച്ചു. രാഷ്ട്രീയമായി ഇടപെടുന്ന സ്ഥാപനമാണ് ഇഡിയെന്നും ഇക്കാര്യത്തിൽ താൻ എപ്പോഴും ഒരേ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീണയുടെ കേസിൽ കോൺഗ്രസ് ഇടപെടില്ലെന്നും അന്വേഷണം സ്വന്തം വഴിക്ക് പോകട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

