ഡബ്ലിൻ: അയർലൻഡിൽ വേപ്പ് ഉത്പന്നങ്ങളിൽ കൃത്രിമ കഞ്ചാവിന്റെ സാന്നിദ്ധ്യം. എച്ച്എസ്ഇ നാഷണൽ ഡ്രഗ് ട്രീറ്റ്മെന്റ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അയർലൻഡിലെ കടകളിൽ വിൽപ്പന നടത്തുന്ന കഞ്ചാവ് വേപ്പുകൾ പരിശോധനകൾക്ക് വിധേയമാക്കുകയായിരുന്നു. സിന്തറ്റിക് കന്നാബിനോയിഡുകൾ, സിബിഡി, മറ്റ് ലഹരി വസ്തുക്കൾ എന്നിവയാണ് വേപ്പിൽ പൊതിഞ്ഞ് വിൽപ്പന നടത്തുന്നത്. ഇവ ശരീരത്തിലെത്തുന്നത് വലിയ അപകടകരമാണ്. ഇവ കരിഞ്ചന്തയിൽ മാത്രമല്ല, കടകളിലും ലഭ്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വേപ്പ് ജ്യൂസുകളിലും സമാനമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ജ്യൂസുകളും കുടിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

