വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ സ്ട്രാൻകല്ലി കാസിൽ വാങ്ങി മാർക്ക് സക്കർബർഗ്. ഇന്നലെ അദ്ദേഹത്തിന്റെ വക്താവ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് നിലകളുള്ള ഗോതിക് രൂപകൽപ്പനയിലുള്ള വീടാണ് സ്ട്രാൻകല്ലി കാസിൽ. കഴിഞ്ഞ ആഴ്ചകളിൽ ആയിരുന്നു ഇതിന്റെ വിൽപ്പനയും കൈമാറ്റവും. അതേസമയം എത്ര രൂപ നൽകിയാണ് അദ്ദേഹം കാസിൽ വാങ്ങിയത് എന്നകാര്യത്തിൽ വ്യക്തതയില്ല.
മാർക്കും കുടുംബവും ചരിത്രപ്രാധാന്യമുള്ള വീട് പരിചരിക്കുന്നതിൽ വലിയ സന്തോഷം പങ്കുവയ്ക്കുന്നതായി വക്താവ് പറഞ്ഞു. വരും നാളുകളിൽ മാർക്കും കുടുംബവും അയർലൻഡിൽ സമയം ചിലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെറ്റയുടെ അന്താരാഷ്ട്ര ആസ്ഥാനം ഡബ്ലിനാണ്. അയർലൻഡിൽ ഇതുൾപ്പെടെ മൂന്ന് കേന്ദ്രങ്ങൾ മെറ്റയ്ക്കുണ്ട്. ഇതിലായി ഏകദേശം 1500 ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. നിലവിൽ അമേരിക്കയിലാണ് മാർക്കും കുടുംബവും താമസിക്കുന്നത്.

