ഡബ്ലിൻ: യൂറോപ്യൻ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിന് അഭിമാനമായി മോണ മക്ഷാരി. ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി. വനിതകളുടെ 50 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് ഫൈനലിലാണ് നേട്ടം. സ്ലൈഗോ സ്വദേശിനിയാണ് മോണ.
29.95 സെക്കന്റ് സമയം കൊണ്ടാണ് മോണ ഫിനിഷ് ചെയ്തത്. ഇതോടെ ഐറിഷ് റെക്കോർഡ് കൂടിയാണ് മോണ തകർത്തത്. ലിത്വാനയുടെ റൂട്ട മെയ്ലുട്ടിറ്റെയാണ് സ്വർണമെഡൽ നേടിയത്. 29.93 സെക്കൻഡിൽ റൂട്ട ഫിനിഷ് ചെയ്യുകയായിരുന്നു. 29.94 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ഇറ്റലിയുടെ ബെനഡെറ്റ പിലാറ്റോ വെള്ളിയും സ്വന്തമാക്കി. മോണ മുമ്പ് 100 മീറ്ററിലും 200 മീറ്ററിലും വെള്ളിയും വെങ്കലവും നേടിയിരുന്നു.
Discussion about this post

