വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘ അരങ്ങ് 2026’ ഈ മാസം 21 ന് നടക്കും. കുട്ടികൾക്കായി നിരവധി ഓൺസ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. അസോസിയേഷന്റെ ‘ എന്റെ മലയാളം- ക്രിയേറ്റീവ് ഹബ്ബിന്റെ’ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. കുട്ടികളിലെ സർഗ്ഗവാസനയും കലാപരമായ കഴിവുകൾ വളർത്താനുമുള്ള ഇടം കണ്ടെത്തുകയാണ് അരങ്ങിലൂടെ അസോസിയേഷൻ ചെയ്യുന്നത്.
പരിപാടികൾക്ക് രാവിലെ മുതൽ തുടക്കമാകും. ഓഫ് സ്റ്റേജ് മത്സരങ്ങളാണ് ഉച്ചവരെ നടക്കുക. ജൂനിയർ/ സീനിയർ ഇന്ഡഫന്റ്സ്, കളറിംഗ്, ഡ്രോയിംഗ് മത്സരങ്ങളാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം ഓൺ സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും. ഫാൻസി ഡ്രസ്, സിനിമാറ്റിക് ഡാൻസ് ( ഗ്രൂപ്പ്), ആക്ഷൻ സോംഗ്, നാടോടി നൃത്തം, കവിത പാരായണം, മലയാളം പ്രസംഗം, മലയാളം സ്പോട്ട് ടോക്ക്, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളാണ് അരങ്ങേറുക. കൂടുതൽ വിവരങ്ങൾക്ക് ബിജു മാത്യു: 087 681 8360, ഗീതു മനോഷ്: 089 412 3695, മുസ്തഫ: 089 457 8333, ബിൻസി ഷിബു തോമസ്: 089 228 1888 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

