വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ സ്രാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിക്കുന്നു. സെബാസ്റ്റ്യൻ അച്ചിം എന്ന് പേരുള്ള യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാനാക്കി. കാലിൽ വളരെ ആഴത്തിലുള്ള പരിക്കാണ് ആക്രമണത്തിൽ ഉണ്ടായത്.
ബുധനാഴ്ച ആർഡ്മോറിൽ നിന്നും ഏകദേശം 32 കിലോ മീറ്റർ തെക്ക് മാറി ചെറിയ കപ്പലിൽ സ്രാവുകളെ ടാഗ് ചെയ്യുകയായിരുന്നു അദ്ദേഹവും സംഘവും. ഇതിനിടെയായിരുന്നു ആക്രമണം. കാലിൽ സാരമായ പരിക്കേറ്റ അദ്ദേഹത്തിന് രക്തം ധാരാളം നഷ്ടമായിരുന്നു. തുടർന്ന് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Discussion about this post

