കോർക്ക്: കോർക്കിൽ കർഷകൻ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകീട്ട് കോർക്കിലെ ഡൺമാൻവേയിലെ ബാൻഡൺ നദിയിൽ ആയിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്.
മൃഗങ്ങൾക്ക് നൽകാനായി നദിയിൽ നിന്നും വെള്ളം ശേഖരിക്കുകയായിരുന്നു കർഷകൻ. ഇതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഗാർഡയും അടിയന്തിര സേവനങ്ങളും ഉടൻ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

