കിൽഡെയർ: കൗണ്ടി കിൽഡെയറിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സിലോട്ട് ഹിൽ ലാൻഡ്ഫില്ലിലെ കിൽക്കുള്ളൻ മേഖലയിലാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവിടെ നിന്നും സ്ഫോടക വസ്തു കണ്ടെത്തിയെന്നാണ് സൂചന. ബോംബ് ഡിസ്പോസൽ ടീം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വാഹനയാത്രികരോട് കിൽക്കുള്ളൻ മുതൽ നാസ് വരെയുള്ള റോഡിലൂടെയുള്ള യാത്ര താത്കാലികമായി നിർത്തിവയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

