ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. സംഭവത്തിൽ സ്ത്രീ അറസ്റ്റിലായി. ഒരു ലക്ഷം യൂറോയോളം വിലവരുന്ന ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആംഭിച്ചു. യുവതിയെ ചോദ്യം ചെയ്തുവരികയാണ്.
ഞായറാഴ്ച ആയിരുന്നു സംഭവം. ബാഗിലാണ് ലഹരി വസ്തുക്കൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ക്രിസ്റ്റൽ മെത്തും കഞ്ചാവും ആയിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. കാനഡയിൽ നിന്നാണ് സ്ത്രീ എത്തിയത് എന്നാണ് പോലീസ് പറയുന്നത്. ബാഗിൽ വാക്വം പായ്ക്ക് ചെയ്ത നിലയിൽ ആയിരുന്നു മയക്കുമരുന്നുണ്ടായിരുന്നത്.
ഡിറ്റക്ടർ നായയായ ചാർളിയുടെ സഹായത്തോടെയാണ് റവന്യൂ ഉദ്യോഗസ്ഥർ ലഹരി പിടിച്ചെടുത്തത്. ആറ് കിലോ കഞ്ചാവും ക്രിസ്റ്റൽ മെത്താംഫെറ്റാമൈനുമായിരുന്നു കണ്ടെത്തിയത്.

