ഡബ്ലിൻ: കുപ്രസിദ്ധ കുറ്റവാളി ഡാനിയൻ കിനഹാൻ അയർലൻഡിൽ. ഡബ്ലിനിലെ പ്രത്യേക ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ റിമാൻഡ് ചെയ്തു. മൂന്ന് ജഡ്ജിമാർ അടങ്ങുന്ന സംഘത്തിന് മുൻപിൽ ആയിരുന്നു 49 വയസ്സുള്ള കിനഹാനെ ഹാജരാക്കിയത്. 2015 ഒക്ടോബർ 18 മുതൽ 2017 ഏപ്രിൽ ആറ് വരെ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് കിനഹാനെതിരെ നടപടി.
ദുബായിൽ നിന്നും ഇന്നലെ വൈകീട്ടോടെ സർക്കാരിന്റെ പ്രത്യേക ജെറ്റിൽ ആയിരുന്നു കിനഹാനെ എത്തിച്ചത്. കറുത്ത ഹുഡിയായിരുന്നു കിനഹാൻ ധരിച്ചരുന്നത്. സൺഗ്ലാസും അണിഞ്ഞിരുന്നു. വൈകീട്ട് 6.49 നാണ് കിനഹാന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രത്യേക ജയിലിലാണ് കിനഹാനെ പാർപ്പിക്കുക.

