ഡബ്ലിൻ: ഡൺസ് സ്റ്റോർസിന്റെ പ്രമുഖ ഭക്ഷ്യഉത്പന്നം തിരിച്ചുവിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാവകുപ്പ്. സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തിരിച്ചുവിളിച്ച ഉത്പന്നങ്ങൾ കൈവശമുള്ളവർ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം.
ബാക്സ്റ്റർ & ഗ്രീൻ സാലഡ്, പ്രീ-പാക്ക്ഡ് ഉൽപ്പന്നങ്ങൾ, ജെം സെസമേ സീഡ് മുതലായ ഉത്പന്നങ്ങളാണ് തിരിച്ച് വിളിച്ചത്. 40 ഓളം ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചതായി അധികൃതർ അറിയിച്ചു. ഇതിന്റെ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്. സാലഡുകൾ കൊണ്ട് നിർമ്മിച്ച സാൻഡ്വിച്ചുകൾ, സാലഡുൾ, റാപ്പുകൾ തുടങ്ങിയവയും തിരിച്ച് വിളിച്ചിട്ടുണ്ട്. അടുത്ത വർഷം മെയ് വരെ ഉപയോഗിക്കാൻ കഴിയുന്ന ഉത്പന്നങ്ങളാണ് ഇത്.

