ഡബ്ലിൻ: വടക്കൻ കോറിഡയിൽ ആക്രികൾക്ക് തീപിടിച്ചു. വിംബിൾടൗണിലെ കാർ പൊളിച്ചുമാറ്റുന്ന സ്ഥാപനത്തിൽ ആയിരുന്നു തീപിടത്തം ഉണ്ടായത്. തീ പൂർണമായി അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. അഞ്ച് യൂണിറ്റുകൾ ആയിരുന്നു സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. പുക വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനാലകളും വാതിലുകളും അടച്ചിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Discussion about this post

