ഡബ്ലിൻ: 2026 ലെ ഹോഴ്സ് ഷോ ഇന്ന് നടക്കും. പരിപാടിയിൽ ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി നിർമ്മിച്ച ലയ അരീനയിലാണ് ഇക്കുറി ഹോഴ്സ് ഷോ സംഘടിപ്പിക്കുന്നത്.
160 ലധികം മത്സരങ്ങളും ക്ലാസുകളും ഷോയിൽ ഉൾപ്പെടുന്നു. ഷോജമ്പിംഗ്, പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. അഞ്ച് ദിവമാണ് പരിപാടി നടക്കുക. ഇന്ന് ആരംഭിക്കുന്ന പരിപാടി ഒൻപതാം തിയതിവരെ തുടരും. ആർഡിഎസിലെ പ്രധാന ഹാളിൽ ആഗാ ഖാൻ പ്രദർശനവും ഉണ്ടായിരിക്കും. ഇതിൽ വിജയിക്കുന്നവർക്ക് സമ്മാനമായി ട്രോഫി ലഭിക്കും. വെള്ളിയാഴ്ചയാണ് നേഷൻസ് കപ്പ്.
Discussion about this post

