ഡബ്ലിൻ: ഡബ്ലിൻ പർവ്വതനിരകളിൽ വീണ്ടും തീപിടിത്തം. ഗ്ലെൻകുള്ളന് ചുറ്റുമാണ് കഴിഞ്ഞ ദിവസം വീണ്ടും തീടിപിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയം ആക്കിയിട്ടുണ്ട്.
റാത്ത്ഫർണാമിൽ നിന്നും ഡൺ ലാവോഘെയറിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി നേതൃത്വം നൽകുന്നത്. ത്രീ റോക്കിന് മുകളിലൂടെ ശക്തമായ പുക സൗത്ത് ഡബ്ലിനിലേക്ക് വ്യാപിച്ചിരുന്നു. ഇത് വലിയ ബുദ്ധിമുട്ടായിരുന്നു പ്രദേശവാസികൾക്ക് ഉണ്ടാക്കിയത്. മുൻകരുതൽ എന്ന നിലയിൽ വാതിലുകളും ജനാലകളും അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും സമാന രീതിയിൽ പർവ്വത മേഖലകളിൽ കാട്ടുതീ പടർന്നിരുന്നു.
Discussion about this post

