ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ സുന്ദരി ആരെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം. ഈ മാസം എട്ടിനാണ് ലെ ദിവാനോ മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് 2026 മത്സരം അരങ്ങേറുക. പരിപാടിയ്ക്കായുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്.
നമ്മുടെ അയർലൻഡ് ഇവന്റ്സാണ് പരിപാടി സംഘടിപ്പിത്തുന്നത്. എട്ടാം തിയതി ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് സുന്ദരിമാർ അണി നിരക്കുക. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. https://bookmyseats.ie/events/le-divano-miss-india-universe-ireland-2026 എന്ന ലിങ്കുവഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
മലയാള ചലച്ചിത്രതാരം ശ്വേതാ മേനോനാണ് പരിപാടിയിലെ മുഖ്യാതിഥി. ശ്വേതയ്ക്ക് പുറമേ മോഡലും മുൻ മിസ് ഇന്ത്യ പാർവ്വതി ഓമനക്കുട്ടൻ, നടൻ രാജീവ് പിള്ള എന്നിവരും പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

