ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും വലിയ സംഗീത വിരുന്നുകളിൽ ഒന്നായ ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന തത്സമയ സംഗീത പരിപാടിയ്ക്കായുള്ള പ്രീ സെയിൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു. ഇന്നലെ വൈകീട്ടുമുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. പ്രമുഖ ഗായകൻ ഉദിത് നാരായണനും മകനും ഗായകനുമായ ആദിത്യ നാരായണനും ആദ്യമായി ഒരേ വേദിയിൽ അണിനിരക്കുന്ന പരിപാടിയാണ് ബഡേ മിയാൻ ചോട്ടേ മിയാൻ.
ഡിസംബർ 21 നാണ് പരിപാടി. ഡബ്ലിനിലെ കൺവെൻഷൻ സെന്റർ ഡബ്ലിനിലാണ് പരിപാടി അരങ്ങേറുക. ബ്രൈറ്റ് എഎംജെ എന്റർടൈൻമെന്റ്സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതിന് മുൻപാണ് ഈ പ്രീ സെയിൽ. അതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. പ്രീ സെയിൽ ടിക്കറ്റുകൾ സ്വന്തമാക്കാനും ബ്രൈറ്റ് എഎംജെ എന്റർടൈൻമെന്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

