ഡബ്ലിൻ: ഉപഭോക്താക്കൾക്ക് പുതിയ ബാങ്കിംഗ് ആപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്. ആപ്പ് അടുത്ത് തന്നെ പ്രവർത്തനക്ഷമമാകും. ബയോമെട്രിക് ഉൾപ്പെടെ കർശന സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ആപ്പ് ആദ്യം ലഭിക്കുക. ഇതിന് ശേഷം ഐഒഎസ് പതിപ്പും പുറത്തിറക്കം. ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ എളുപ്പവും സുതാര്യവും ആക്കുക ലക്ഷ്യമിട്ടാണ് പുതിയ സേവനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഫിംഗർ പ്രിന്റിംഗോ ഫേസ് റെക്കഗ്നിഷനോ വഴി ഉപഭോക്താക്കൾക്ക് ആപ്പിൽ ലോഗ് ഇൻ ചെയ്യാം. പടമിടപാടുകൾ, ഡിജിറ്റൽ വാലറ്റിലേക്ക് കാർഡുകൾ ചേർക്കൽ എന്നിവ ആപ്പ് വഴി സാധിക്കും.
Discussion about this post

