ഡബ്ലിൻ: അയർലൻഡിൽ ഇന്ധന വിലകൾ ഉയർന്നേക്കും. നിലവിൽ എക്സൈസ് നികുതിയിലെ ഇളവ് സർക്കാർ പിൻവലിച്ചേക്കുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ അടുത്ത വർഷം ജനുവരി മുതൽ പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് ഏകദേശം 35 സെന്റ് വരെ ഉയർന്നേക്കാം.
ഇന്ധനവിതരണ കമ്പനികളുടെ സംഘടനയായ ഫ്യുവൽസ് ഫോർ അയർലൻഡാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ അയർലൻഡിൽ ഇന്ധന വില കുതിച്ചുയർന്നിരുന്നു. ഇതോടെയാണ് സർക്കാർ നികുതിയിൽ ഇളവ് കൊണ്ടുവരാൻ നിർബന്ധിതരായത്. എന്നാൽ ഈ ഇളവ് നോറയുടെ ലെവി കുറവും ഘട്ടംഘട്ടമായി നീക്കാനാണ് തീരുമാനം. അതിനാൽ സെപ്തംബർ മുതൽക്കേ തന്നെ ഇന്ധന വിലയിൽ നേരിയ വർധനവ് ഉണ്ടായേക്കാം.

