ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടംയ സംഭവത്തിൽ ഒരാൾ മരിച്ചു.
ക്രാറ്റ്ലോയിലെ ബാലിമോറിസിൽ ആയിരുന്നു അപകടം ഉണ്ടായത്. മരിച്ച വ്യക്തിയ്ക്ക് ഏകദേശം 40 വയസ്സ് പ്രായം വരും.
രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കാറും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 40 കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗാർഡ ഫോറൻസിക് സംഘം അപകടസ്ഥലത്ത് എത്തി പരിശോധന നടത്തി. 40 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം കണ്ട ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

