ഡബ്ലിൻ: ഡബ്ലിൻ കൗണ്ടിയിലെ വിവിധയിടങ്ങളിൽ റെവന്യൂവകുപ്പിന്റെ പരിശോധന. ലഹരി ശേഖരം ഉൾപ്പെടെ കണ്ടെടുത്തു. കഴിഞ്ഞ വാരം നടത്തിയ പരിശോധനകളുടെ വിശദാംശങ്ങളാണ് റെവന്യൂവകുപ്പ് പങ്കുവച്ചിരിക്കുന്നത്.
മിഡ്ലാൻഡ്സ്, കിൽക്കെന്നി. റോസ്ലെയർ യൂറോപോർട്ട് എന്നിവിടങ്ങളിലും റെവന്യൂ പരിശോധന നടത്തിയ സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ഇവിടങ്ങളിൽ നിന്നും ആകെ 1,78,000 യൂറോ വിലയുള്ള ലഹരി ശേഖരം പിടിച്ചെടുത്തു. ഡിറ്റക്ടർ നായകളായ സാമിന്റെയും സിയാരയുടെയും സഹായത്തോടെയായിരുന്നു പരിശോധന. വിവിധ തരം ലഹരിവസതുക്കൾക്ക് പുറമേ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങളും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
Discussion about this post

