ഡബ്ലിൻ: അതിർത്തിയിൽവച്ച് കാറിൽ നിന്നും ബോംബ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. 44 കാരനായ സൈമൺ ഒ’ഡോണോവനാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽവിട്ടു.
ഡബ്ലിനിലെ കോളിൻസ് ബാരക്സ് നാഷണൽ മ്യൂസിയത്തിലെ ജീവനക്കാരൻ ആണ് സൈമൺ. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് സ്ഫോടക വസ്തു കൈവശം സൂക്ഷിച്ചതിന് സൈമണ്‍ മേൽ കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ വേളയിൽ ഇയാൾ ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
Discussion about this post

