ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ലഹരിവസ്തുക്കൾ പിടികൂടി. നാലിടങ്ങളിലായി നടത്തിയ പരിശോധനകളിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഇവയ്ക്ക് വിപണിയിൽ 12,000 യൂറോ വിലവരുമെന്ന് പോലീസ് അറിയിച്ചു.
ലെറ്റർകെന്നി, സെന്റ് ജോൺസൺ, ബാലിബൊഫേ, കാസിൽഫെയ്ൻ എന്നീ മേഖലകളിലാണ് ഗാർഡ സംഘം പരിശോധന നടത്തിയത്. കൗണ്ടിയിൽ ലഹരിയുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിന് വേണ്ടി പരിശോധനകൾ തുടരുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് നാലിടങ്ങളിലും പരിശോധന നടത്തിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പിടിച്ചെടുത്തവയിൽ കൊക്കെയ്ൻ ഉൾപ്പെടെയുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിവസ്തുക്കൾ ഫോറൻസിക് പരിശോധനകൾക്കായി അയച്ചു.
Discussion about this post

