ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഭർത്താവിനെയും കുട്ടികളെയും നഷ്ടമായ യസ്ത്രീയോട് മാപ്പ് പറഞ്ഞ് റോഡ് വർക്ക്സ് കമ്പനി. ആറ് വർഷം മുൻപ് ഇനിഷോവനിൽ നടന്ന അപകടത്തിലാണ് കമ്പനി മാപ്പ് പറഞ്ഞിരിക്കുന്നത്. ജെറാൾഡിൻ മുള്ളനാണ് പരാതിക്കാരി.
2020 ഓഗസ്റ്റ് 20 ന് ആയിരുന്നു ജോൺ മുള്ളനും (49) അദ്ദേഹത്തിന്റെ രണ്ട് മക്കളായ 14 വയസ്സുള്ള ടോമസും ആറ് വയസ്സുള്ള അമേലിയയും കാർ റോഡിൽ നിന്നും തെന്നിമാറിയ ലോഫ് ഫോയിലിലേക്ക് മറിഞ്ഞ് മരിച്ചത്. കാറിനുള്ളിൽ ജെറാൾഡിനും ഉണ്ടായിരുന്നു. പിന്നീട് റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണം എന്ന് ചൂണ്ടിക്കാട്ടി ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. ബ്രീഡൻ ഗ്രൂപ്പാണ് റോഡ് നിർമ്മിച്ചത്. കമ്പനിയ്ക്കായി സിഇഒ ഡെക്ലാൻ കാർ ആണ് കോടതിയിൽ മാപ്പ് പറഞ്ഞത്.

