ഡബ്ലിൻ: നാഷണൽ പാർക്ക് ബിൽ പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ. കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് ബില്ല് കൊണ്ടുവരാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇത് നിലവിൽ വന്നാൽ ചട്ടലംഘനങ്ങൾക്ക് ആളുകൾക്ക് മേൽ പാർക്ക് റേഞ്ചർമാർക്ക് പിഴ ചുമത്താൻ കഴിയും.
ഡിസ്പോസിബിൾ ബാർബിക്യൂകളുടെ അലക്ഷ്യമായ വലിച്ചെറിയൽ തടയുക, ജൈവ വ്യവസ്ഥയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക മുതലായവ തടയുകയാണ് ബില്ലിന്റെ ലക്ഷ്യം. ജൈവവൈവിധ്യ സഹമന്ത്രി ക്രിസ്റ്റഫർ ഒ സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്.
ഡിസ്പോസിബിൾ ബാർബിക്യൂ ഉപയോഗിക്കുന്നത് പോലുള്ള അശ്രദ്ധമായ പെരുമാറ്റത്തിന് സംഭവസ്ഥലത്ത് തന്നെ പിഴ ചുമത്താൻ റേഞ്ചർമാർക്ക് നിയമനിർമ്മാണം അധികാരം നൽകും. പിഴ തുക എത്രയെന്ന് അന്തിമതീരുമാനമെടുത്തിട്ടില്ല. മിക്കവാറും ഇത് 1000 യൂറോ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

