കാർലോ: കൗണ്ടി കാർലോയിൽ വാഹനാപകടം. ഇതേ തുടർന്ന് എം9 അടച്ചിട്ടു. ജംഗ്ഷൻ 6 ൽ നിന്നും തെക്ക് ഭാഗത്തേയ്ക്കുള്ള വഴിയിലാണ് സംഭവം നടന്നത്.
ടിൻറിലാൻഡ് ജംഗ്ഷൻ 5 നും കാർലോ ജംഗ്ഷൻ 6 നും ഇടയിലുള്ള റോഡ് ഭാഗമാണ് അടച്ചിട്ടിരിക്കുന്നത്. ഈ വഴിയിൽ രണ്ട് ഭാഗത്തേയ്ക്കുമുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ യാത്രയ്ക്കായി മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Discussion about this post

