ഡബ്ലിൻ: സ്കൂൾ അധ്യാപികയുടെ പരാതിയുമായി ബന്ധപ്പെട്ടുള്ള കോടതി വിചാരണകളിൽ പങ്കെടുക്കുന്നതിന് വിവാദ അധ്യാപകൻ എനോക്ക് ബർക്കിനും കുടുംബത്തിനും വിലക്ക്. ജഡ്ജി ബ്രിയാൻ ക്രെഗാനാണ് വിലക്കേർപ്പെടുത്തിയത്. എനോക്ക് ബർക്കിനും അമ്മയ്ക്കും സഹോദരിയ്ക്കുമാണ് വിചാരണയിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
കോടതിയിൽ നടന്ന മറ്റ് വിചാരണകളിൽ എനോക്കിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം വളരെ മോശമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി വിലക്കേർപ്പെടുത്തിയത്. കോടതിയിലെ മൂന്ന് പേരുടെയും പെരുമാറ്റം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ജഡ്ജ് വ്യക്തമാക്കി. ഇവരുടെ പെരുമാറ്റം നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ അപമാനകരമാണ്. കോടതി ഇനി ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.

