ഡബ്ലിൻ: വാഹനങ്ങളെ പിന്തുടരുന്ന ഗാർഡകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന നിയമം പാസാകുന്നതുകാണാൻ ആഗ്രഹിക്കുന്നതായി നീതിമന്ത്രി ജിം ഒ കെല്ലഗൻ. വെള്ളിയാഴ്ച ഡബ്ലിനിൽ നടന്ന യൂറോപ്യൻ യൂണിയൻ തനീതിവകുപ്പ് മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് വാഹനങ്ങൾ പിന്തുടർന്ന് പിടികൂടാൻ ഗാർഡകൾ മടിക്കാറുണ്ട്. ഇത് പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നു.
ഇ- സ്കൂട്ടറുകളും ഇ- ബൈക്കുകളും പിന്തുടരുമ്പോൾ ഗാർഡയ്ക്ക് കൂടുതൽ നിയമപരിരക്ഷകൾ നൽകാൻ കഴിയുമോയെന്ന ചോദ്യം മാധ്യമപ്രവർത്തകർ ഉയർത്തി. ഇതിനോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗാർഡകകൾക്ക് പരിരക്ഷ നൽകുന്ന നിയമ നിർമ്മാണം താനും ആഗ്രഹിക്കുന്നു. മന്ത്രിമാരായ ദരാഗ് ഒ ബ്രിയാൻ, സീൻ കാനി എന്നിവരുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

