ഡബ്ലിൻ: ഡബ്ലിനിലെ മുൾഹുദാർട്ടിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 50 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ജൂലൈ മൂന്നിന് ആയിരുന്നു 40 വയസ്സ് പ്രായമുള്ള ആന്റണി ലോംഗ് കൊല്ലപ്പെട്ടത്.
പാർസ്ലിക്സ്ടൗൺ ഡ്രൈവിൽവച്ചാണ് ആന്റണിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ആന്റണി ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ച് മരിക്കുകയായിരുന്നു. പ്രതിയെ ബ്ലാഞ്ചാർഡ്സ്ടൗൺ ജില്ലാ കോടതിയിൽ ഹാജരാക്കും.
Discussion about this post

