ഡബ്ലിൻ: ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ് ഇന്ന് യൂറോപ്യൻ പാർലമെന്റ് കമ്മിറ്റിയെ അഭിസംബോധന ചെയ്യും. ഇതിനായി അദ്ദേഹം ബ്രസ്സൽസിലേക്ക് പോകും. യൂറോപ്യൻ പാർലമെന്റിന്റെ സാമ്പത്തിക, ധനകാര്യ സമിതിയെ ആണ് അദ്ദേഹം അഭിസംബോധന ചെയ്യുക.
നിലവിൽ യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് അയർലൻഡാണ്. ആറ് മാസത്തേയ്ക്കാണ് ഈ പദവി അയർലൻഡിന് ലഭിക്കുക. ഈ വേളയിൽ അയർലൻഡ് പ്രാധാന്യം നൽകുന്ന വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സമിതിയെ അറിയിക്കും. പ്രത്യേക സാമ്പത്തിക പദ്ധതികളെക്കുറിച്ച് വിശദീകരിക്കും. സഹമന്ത്രി നീൽ റിച്ച്മണ്ടും സമിതിയ്ക്ക് മുൻപാകെ ഹാജരാകും.
Discussion about this post

