ഡബ്ലിൻ: അന്തരീക്ഷ താപനില വർധിക്കുന്ന പശ്ചാത്തലത്തിൽ അയർലൻഡിൽ ഹോസ്പൈപ്പിന് നിരോധനം ഏർപ്പെടുത്തി. നിരോധനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽവരും. ഉയിസ് ഐറാനാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ആറ് ആഴ്ചത്തേയ്ക്കാണ് നിരോധനം.
ഡബ്ലിൻ, സൗത്ത് ടിപ്പററി എന്നിവിടങ്ങളിലും കിൽഡെയർ, മീത്ത്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലെ ചില മേഖലകളിലുമാണ് നിരോധനം. അടുത്ത മാസം 26 ന് നിരോധനം അവസാനിക്കും. വെള്ളം സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹോസ്പൈപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് എന്ന് പ്രസ്താവനയിൽ ഉയിസ് ഐറാൻ വ്യക്തമാക്കി. കനത്ത ചൂടിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളത്തിന്റെ ആവശ്യകത ഉയർന്നിരുന്നു.
Discussion about this post

