ഡബ്ലിൻ: അയർലൻഡിലെ മൂന്ന് പ്രമുഖ മേഖലകളിൽ ഒഴിവുകളുടെ എണ്ണം കുറയുന്നു. കോവിഡ് അവസാനിച്ചതിന് ശേഷം ബാങ്കിംഗ്, ടെക്നോളജി, സയൻസ് എന്നീ മേഖലകളിൽ ഒഴിവുകൾ കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് കാലത്ത് വലിയ തോതിലായിരുന്നു ഈ മേഖലകളിൽ തൊഴിലാളികളെ ആവശ്യമായി വന്നത്. പ്രമുഖ റിക്രൂട്ടിംഗ് ഏജൻസിയായ ഐറിഷ് ജോബ്സാണ് ഇത് സംബന്ധിച്ച ഡാറ്റകൾ പുറത്തുവിട്ടത്.
മൊത്തത്തിലുള്ള ഒഴിവുകളിൽ 25 ശതമാനത്തിന്റെ കുറവ് ഉണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാർച്ച് മുതൽ ജൂൺവരെയുള്ള കാലയളവിൽ ഈ മേഖലകളിൽ ഒഴിവുകൾ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷവും കഴിഞ്ഞ പാദവും കണക്കാക്കുമ്പോൾ വലിയ കുറവാണ് ഉണ്ടായത്. അതേസമയം ട്രാവൽ മേഖലയിലും സമാനമായ രീതിയിൽ ഒഴിവുകൾ ഉണ്ടായിട്ടുണ്ട്.
Discussion about this post

