ടൈറോൺ: കൗണ്ടി ടൈറോണിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
കോളിസ്ലാൻഡിലെ പൈൻബാങ്ക് ഗാർഡൻസ് പ്രദേശത്ത് ആയിരുന്നു ആക്രമണം ഉണ്ടായത്. വീടിന് നേരെ രണ്ട് പെട്രോൾ ബോംബുകളാണ് എറിഞ്ഞത്. സംഭവ സമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു. ഇവർ ഉടനെ തീ അണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയുകയാണെങ്കിൽ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

