കോർക്ക്: ഓണം അടിപൊളിയാക്കാൻ കോർക്ക് പ്രവാസി അസോസിയേഷൻ. സംഘടനയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം അടുത്ത മാസം 29 ന് നടക്കും. റിവർസ്റ്റിക് കമ്യൂണിറ്റി ഹാളാണ് ആഘോഷപരിപാടികളുടെ വേദി.
ഓണാഘോഷ പരിപാടിയുടെ ഭാഗമായുള്ള 50 ദിവസം നീണ്ടു നിൽക്കുന്ന റൺ വിത്ത് മാവേലിയ്ക്ക് ഇന്നലെ ആരംഭമായിട്ടുണ്ട്. ഇത് അടുത്ത മാസം 28 ന് സമാപിക്കും. ചാലഞ്ചിൽ എല്ലാവർക്കും പങ്കെടുക്കാം. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് ഉണ്ട്. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
Discussion about this post

