ഡബ്ലിൻ ; കോ മായോയിൽ കാറും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 കാരന് ദാരുണാന്ത്യം.
ബുധനാഴ്ച കോ മായോയിലെ കാരോകീലിൽ N84 ലെ ബാലിൻറോബിന് പുറത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റയാളെ ഗാൽവേയിലെ യൂണിവേഴ്സിറ്റി കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗാർഡ ഫോറൻസിക് കൊളീഷൻ ഇൻവെസ്റ്റിഗേറ്റർമാർ ഫോറൻസിക് പരിശോധനയ്ക്കായി സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട് . റോഡ് നിലവിൽ അടച്ചിട്ടിരിക്കുകയാണ്. അപകടത്തിന്റെ ക്യാമറ ദൃശ്യങ്ങൾ കൈവശമുള്ളവർ അത് കൈമാറണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.
Discussion about this post

