ഡബ്ലിൻ: ഗ്രൗണ്ടുകളിൽ ഇ- സ്കൂട്ടറുകളും ഇ- ബൈക്കുകളും നിരോധിച്ച് ജിഎഎ ക്ലബ്ബ്. എറിൻസ് ഐൽ ജിഎഎ ക്ലബ്ബിന്റേതാണ് നിർണായക തീരുമാനം. ഇ- സ്കൂട്ടർ- ബൈക്ക് അപകടങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിലാണ് നടപടി. പ്രായപൂർത്തിയാകാത്ത അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ജിഎഎ ക്ലബ്ബ്ഐക്യകണ്ഠേന വ്യക്തമാക്കുന്നു.
ഡബ്ലിനിലെ ഫിംഗ്ലാസിലുള്ള എറിൻസ് ഐൽ ജിഎഎ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. ശനിയാഴ്ച ആയിരുന്നു യോഗം ചേർന്നത്. ഇത്തരം വാഹനങ്ങളുമായി ഗ്രൗണ്ട് പരിസരത്ത് എത്തുന്ന കുട്ടികളോട് പുറത്തുപോകാൻ നിർദ്ദേശിക്കുമെന്ന് ക്ലബ്ബിന്റെ ജുവനൈൽ ചെയർമാൻ പോൾ വാർസെഗി പറഞ്ഞു. ക്ലബ്ബ് പരിസരത്തുതന്നെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

