ഡബ്ലിൻ: ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്ന ലോകകപ്പ് പ്രചവന മത്സരം പുരോഗമിക്കുന്നു. ആദ്യ രണ്ട് ആഴ്ചകളിൽ ഐറിഷ് മലയാളികളായ സിബി ജോസഫും, റോണക്കും വിജയികളായി. കോർക്കിൽ താമസിച്ചുവരികയാണ് സിബി ജോസഫ്. വാട്ടർഫോർഡിൽ നിന്നുള്ള ഐറിഷ് മലയാളിയാണ് റോണക്ക്.
ക്രാന്തി അയർലൻഡിന്റെ പ്രവചന മത്സരം വലിയ ആവേശമാണ് ഫുട്ബോൾ പ്രേമികളിൽ ഉണ്ടാക്കിയിരിക്കുന്നത്. മത്സരം നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നതോടെ ഇവരുടെ ആവേശം ഇരട്ടിയായിട്ടുണ്ട്.
Discussion about this post

