ഡബ്ലിൻ: അമേരിക്കൻ കമ്പനികൾക്ക് ഇഷ്ടം ഐറിഷ് ഉദ്യോഗാർത്ഥികളെയും സ്ഥാപനങ്ങളെയും. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് അയർലൻഡ് അംഗങ്ങൾക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ. അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വഴി തുറക്കുന്നതാണ് അമേരിക്കയ്ക്കയുടെ ഈ പ്രിയം.
അയർലൻഡിൽ വൻ നിക്ഷേപങ്ങൾ നടത്താൻ അമേരിക്കൻ കമ്പനികൾ ഇഷ്ടപ്പെടുന്നു. ഇനിയും നിക്ഷേപങ്ങളും നിയമനങ്ങളും തുടരുമെന്നും സർവ്വേ വ്യക്തമാക്കുന്നു. അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികളിൽ ഭൂരിഭാഗവും അയർലൻഡിൽ നിന്നുള്ള ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

