ലാവോയിസ്: കൗണ്ടി ലാവോയിസിൽ ആക്രമണം. 50 കാരി കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോർട്ട്ലോയിസിലെ ചർച്ച് സ്ട്രീറ്റിലുള്ള വീട്ടിൽ ആയിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ ഗാർഡയും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. തുടർന്ന് അടിയന്തിര സേവനങ്ങൾ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ 70 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

