ബെൽഫാസ്റ്റ്: സാമ്പത്തിക സമ്മർദ്ദം നോർതേൺ അയർലൻഡ് പിഎസ്എൻഐയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ബജറ്റിലെ കുറവും ഫണ്ടിംഗിലെ അനിശ്ചിതത്വവും സർവ്വീസിന്റെ പ്രവർത്തനശേഷിയെ ബാധിക്കുന്നുണ്ടെന്നാണ് പോലീസിംഗ് ഇൻസ്പെക്ടറേറ്റ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച
ഹിസ് മജസ്റ്റിസ് ഇൻസ്പെക്ടറേറ്റ് ഓഫ് കോൺസ്റ്റാബുലറി ആൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് റിപ്പോർട്ടിലാണ് വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ബജറ്റിൽ വലിയ രീതിയിൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് നിയമനങ്ങൾ കുറയാനും ജീവനക്കാരുടെ എണ്ണം കുറയാനും കാരണമായി. ഉയർന്ന തോതിലുള്ള സിക്ക് ലീവുകൾ പോലീസുകാരുടെ ചുമതലകൾ കൂടുതൽ വഷളാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

