മയോ: ലോകത്തെ മികച്ച ദ്വീപുകളുടെ പട്ടികയിൽ ഇടംനേടി അച്ചിൽ ദ്വീപ്. ഏറ്റവും മികച്ച ദ്വീപുകളിൽ എട്ടാം സ്ഥാനത്താണ് കൗണ്ടി മയോയുടെ തീരത്തുള്ള അച്ചിൽ ദ്വീപ് ഉള്ളത്. ബിഗ് 7 എൻജോയ് ട്രാവൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ദ്വീപും ഇടം പിടിച്ചത്.
ശുചിയുള്ള ബീച്ച്, തെളിഞ്ഞ വെള്ളം, പ്രകൃതി ഭംഗി എന്നിവയാണ് മികച്ച ദ്വീപുകളുടെ പട്ടികയിൽ ഇടം പിടിക്കാൻ അച്ചിലിനെയും അർഹമാക്കിയത്. മയോയുടെ പടിഞ്ഞാറൻ തീരത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കീം ബേ ലോകപ്രശസ്തമാണ്. അതേസമയം ഏറ്റവും മികച്ച ദ്വീപുകളിൽ ശ്രീലങ്കയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
Discussion about this post

