ഡബ്ലിൻ; തനിക്കും നിരവധി പാർട്ടി പ്രവർത്തകർക്കും നേരെ വർഗീയ അധിക്ഷേപം നടന്നതായി സിൻ ഫെയ്ൻ കൗൺസിലർ ഡെക്ലാൻ ലിഞ്ച്. അടുത്ത വർഷത്തെ എൻഐ അസംബ്ലി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡെക്ലാൻ ലിഞ്ച്, ശനിയാഴ്ച ലഘുലേഖ വിതരണം നടത്തുന്നതിനിടെ തന്റെ കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും നേരെ വിഭാഗീയ അധിക്ഷേപം നടന്നതായാണ് വെളിപ്പെടുത്തിയത്.
“താക്സ്റ്റണിലേക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള ഫില്ലിംഗ് സ്റ്റേഷനിൽ ഒരുകൂട്ടം പുരുഷന്മാർ ഒത്തുകൂടി, എന്റെ അമ്മയെയും ഭാര്യയെയും വിഭാഗീയ അധിക്ഷേപത്തിന് ഇരയാക്കി,” അദ്ദേഹം പറഞ്ഞു. താനും വെസ്റ്റ് ബെൽഫാസ്റ്റ് എംഎൽഎ ഡാനി ബേക്കറും അധിക്ഷേപത്തിന് ഇരയായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ പൊലീസിന് റിപ്പോർട്ട് നൽകിയതായും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

