കോ ഫെർമനാഗിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ മാഗ്വേഴ്സ്ബ്രിഡ്ജിലാണ് അപകടം . സംഭവത്തിൽ പോർട്ടഡൗൺ സ്വദേശി ഷെയ്ൻ കോൾഫീൽഡ് (21) ആണ് മരിച്ചത്.
ബെൽഫാസ്റ്റ് റോഡിൽ ചാരനിറത്തിലുള്ള ഒരു ഫോക്സ്വാഗൺ ഗോൾഫിൽ മറ്റൊരു വാഹനം കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
Discussion about this post

