കിൽക്കെന്നി: കിൽക്കെന്നിയിൽ വാഹനാപകടം. സൈക്കിൾ യാത്രികന് സാരമായി പരിക്കേറ്റു. ടുള്ളറോവൻ റോഡിലെ ലൗഫ്മാകാസ്കിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 30 കാരൻ കിൽക്കെന്നിയിലെ സെന്റ് ലൂക്ക്സ് ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
ബുധനാഴ്ച വൈകീട്ട് 5.30 ന് ശേഷം ആയിരുന്നു സംഭവം. കാറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശം അടച്ചിട്ടു. യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
Discussion about this post

